ഡോ .എസ്. രാധാകൃഷ്ണന്‍
| സര്‍വേപള്ളി രാധാകൃഷ്ണന്‍ (എസ്. രാധാകൃഷ്ണന്‍ ) |
|
ഡോ. സര്‍വേപള്ളി രാധാകൃഷ്ണ ന്‍ |
|
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
|
|
| ഔദ്യോഗിക കാലം മേയ് 13, 1962 – മേയ് 13, 1967 |
|
| മുന്‍ഗാമി | രാജേന്ദ്രപ്രസാദ് |
|---|---|
| പിന്‍ഗാമി | സാക്കിര്‍ ഹുസൈന്‍ |
ഇന്ത്യയുടെ ഉപരാഷ്ട്രപതി
|
|
| In office 1952 – 1962 |
|
| ജനനം | സെപ്റ്റംബര്‍ 5, 1888 തിരുത്തണി,തമിഴ്‌നാട്, ഇന്ത്യ |
| മരണം | ഏപ്രില്‍ 17, 1975 |
| ജീവിത പങ്കാളി | ശിവകാമമ്മ |
| മക്കള്‍ | അഞ്ച് പുത്രിമാര്‍ , ഒരു പുത്രന്‍ Sarvepalli Gopal |
| തൊഴില്‍ | രാഷ്ട്രീയപ്രവര്‍ത്തകന്‍ , തത്ത്വചിന്തകന്‍ , പ്രൊഫസര്‍ |
| മതം | വേദാന്ത (ഹിന്ദി) |
ഡോ. എസ്. രാധാകൃഷ്ണന്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു. പാശ്ചാത്യ തത്ത്വശാസ്ത്ര ചിന്തകള്‍ ഭാരതീയര്‍ ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദാനമാണ്. വിജ്ഞാന മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍ നിര്‍ത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയില്‍അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1954-ല്‍ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.
ജീവിതരേഖ
മദ്രാസിന്(ഇപ്പോള്‍ ചെന്നൈ) 64 കിലോമീറ്റര്‍ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്താണ് രാധാകൃഷ്ണന്‍ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. തിരുത്തണി, തിരുവള്ളൂര്‍ തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടി.തത്ത്വശാസ്ത്രലോകത്തേക്ക്
1921-ല്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തില്‍ നിയമനം ലഭിച്ചതോടെ ചിന്തകന്‍ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിക്കപ്പെട്ടു. 1926 ജൂണില്‍ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സര്‍വ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തില്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വര്‍ഷം സെപ്റ്റംബറില്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഫിലോസഫി കോണ്‍ ഗ്രസിലും പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.1929-ല്‍ ഓക്സഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠനങ്ങളവതരിപ്പിക്കാന്‍ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡില്‍ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങള്‍ നടത്തി. 1931-ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നല്‍കി. അതോടെ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെട്ടു തുടങ്ങി. പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരില്‍ ദൈവശാസ്ത്രത്തിന്‍റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദര്‍ശനങ്ങള്‍ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളില്‍ ചൂണ്ടിക്കാണിച്ചു. വാസ്തവത്തില്‍ ഭാരതീയ ദര്‍ശനങ്ങളെപ്പറ്റി പാശ്ചാത്യര്‍ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.
പ്രത്യേകതകള്‍
- ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
- ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
- ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
- തത്വചിന്ഥകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
- ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതിയാണ്.(1962)
- ആന്ധ്രാ- ബനാറസ് സര്‍വ്വകലാശാലകളില്‍ വൈസ്ചാന്‍സലറായിരിക്കുകയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
- യുണസ്കോയില്‍ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനില്‍ ഇന്ത്യയുടെ അമ്പാസഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
- ഇന്ത്യന്‍ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കര്‍ ത്താവ്.
- ഏവര്‍ക്കും KPPHA യുടെ അദ്ധ്യാപക ദിനാശം സകള്‍
No comments:
Post a Comment