ജില്ലാ സമ്മേളന വാർത്തകൾ

   കമ്മ്യൂണിറ്റി കിച്ചൻ സമ്പ്രദായം നടപ്പാക്കണം       KPPHA
ഉച്ച ഭക്ഷണ പാചക വിതരണ ചുമതലയിൽ നിന്നും പ്രധാ നാധ്യാപകാരെ  ഒഴിവാക്കണമെന്നും  പാചക തൊഴിലാളികളെ സംയോജിപ്പിച്ചുകൊണ്ടു  കമ്മ്യൂണിറ്റി കിച്ചൻ സമ്പ്രദായം നടപ്പാക്കണമെന്നും  KPPHA കോഴിക്കോട് റവ ന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
സമ്മേളനം ബഹു :എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപകര്ക്ക്  ക്ലസ്സെടുക്കാനുംഅക്കാദമിക് മോണിറ്ററിങ് അടക്കമുള്ള ചുമതലകൾ നിർവഹിക്കുന്നതിന് സമയം കണ്ടെത്താനും ഉച്ചഭക്ഷണ പരിപാടി തടസ്സം നിൽക്കുകയാണ് .അക്കാദമിക നിലവാരം മെച്ചപ്പെടാൻ പ്രധാനധ്യാപകരെ സ്കൂളിൽ ഇരിക്കാൻ അനുവദിക്കുന്ന നയം രൂപപ്പെടണമെന്നുമുള്ള ആവശ്യം കേരളത്തിൽ നിന്നുമുള്ള എം പി മാരുടെ അഭിപ്രായ സമന്വയത്തിലൂടെ പാർലിമെന്റിൽ ഉന്നയിക്കുമെന്നും എം കെ രാഘവൻ എം പി പറഞ്ഞു .
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റർസ് അസോസിയേഷൻ 54 -മത് കോഴിക്കോട്  റവ ന്യൂ  ജില്ലാ സമ്മേളനം ഫറോക് സബ്ജില്ലയില മോഡേൺ ബസാറിലുള്ള സെൽമക് പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 7 8 തിയ്യതികളിൽ നടന്നു .7 നു നടന്ന പ്രധിനിധി സമ്മേളനം ഹെഡ്മാസ്റ്റർ മാസിക അസോസിയേറ്റഡ് എഡിറ്റർ മഞ്ചാലത്  പ്രഭാകരൻ മാസ്റ്റർ  ഉദ്‌ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട്  ഇ ലോഹിതാക്ഷൻ  ആദ്യക്ഷം വഹിച്ചു .ജില്ലാ സെക്രട്ടറി  പി വി ഷാജി റിപ്പോർട്ടും ജില്ലാ  ട്രെഷറർ ഇ എം പദ്‌മിനി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . ജില്ലാ ജോയിന്റ് സെക്രട്ടറി മനോജൻ കെ സ്വാഗതവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി നരേന്ദ്ര ബാബു കെ നന്ദിയും രേഖപ്പെടുത്തി .
യാത്രയയപ്പു സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അബ്ദുൽസലാം ഉദ്ഘടാനം ചെയ്തു .ജില്ലാ വൈസ് പ്രസിഡന്റ് അലക്സ് പി ജേക്കബ് ആ ധ്യക്ഷം വഹിച്ചു .ജില്ലാ സെക്രട്ടറി പി വി ഷാജി സ്വാഗതവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോയ് വർഗീസ് നന്ദിയും രേഖപ്പെടുത്തി . സംസ്ഥാന വനിതാ ഫോറം വൈസ്  ചെയർപേഴ്സൺ  ശ്രീജ കെ ,ജില്ലാ വൈസ് പ്രസിഡന്റ് എൻ വി അബ്ദുറഹിമാൻ  എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .ഇ ലോഹിതാക്ഷൻ ,സത്യൻ കെ ,അബ്ദുറഹിമാൻ എം കെ ,ബാബുരാജ് ജി കെ ,തോമസ് ഐ ,മനോജ് എം ,മുരളീധരൻ പി ,മേരിക്കുട്ടി എബ്രഹാം ,ജയശ്രീ എ കെ ,ഉഷ തോമസ് ,സരള ടി എൻ ,ശ്രീലത എം എന്നിവരുടെ മറുമൊഴിയോടെ യാത്രയയപ്പു സമ്മേളനം സമാപിച്ചു .
ഉദ്ഘടന സമ്മേളനം ബഹു :എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു സ്വാഗതസംഗം ചെയര്മാ എം കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി  ജി സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി .
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം  KPPHA  സംസ്ഥാന പ്രസിഡന്റ് പി കൃഷ്ണ പ്രസാദ് ഉദ്ഘടാനം ചെയ്തു .ആർ മുരളി മുഖ്യ പ്രഭാഷണം നടത്തി .കെ സി അബ്ദുൽ സലാം കെ നരേന്ദ്ര ബാബു ,അബ്ദുല്ല കുട്ടി മാസ്റ്റർ ,കെ റഫീഖ് ശ്രീജ കെ ,പി സി അഹമ്മദ് കുട്ടി ,ബി സുഹാസിനി , .എൻ സി അബ്ദുള്ളക്കുട്ടി .ലത്തീഫ് മലപ്പുറം എന്നിവർ സംസാരിച്ചു.
P V SHAJI
JILLA SECRETARY






അമ്പത്തിനാലാമതു ജില്ലാ സമ്മേളനം  ബഹു കോഴിക്കോട് എം പി ശ്രീ എം  രാഘവൻ ഉദ് ഘാ ട നം  ചെയ്യുന്നു 






 കോഴിക്കോട് ജില്ലാ സമ്മേളനം 2014     സ്വാഗത     സംഘ രൂപീകരണ യോഗം

















 ജില്ലാ പ്രസിഡ ണ്ട് പി അശോകാൻ പതാക ഉയർത്തുന്നു 


KPPHA ജില്ലാ സമ്മേളനം മന്ത്രി എം കെ മുനീർ ഉദ്ഘാടനം 




ജില്ലാ സമ്മേളന വാർത്തകൾ 


No comments:

Post a Comment