കെ പി പി എച്ച് എ യുടെ പ്രവർത്തന ചരിത്രത്തിലെ 2012 മുതൽ 2023 വരെയുള്ള പ്രവർത്തനങ്ങളുടെ ചരിത്ര രേഖ പ്രവർത്തനങ്ങളും പരിപാടികളും ഈ ബ്ലോഗിന്റെ പേജുകളിൽ വ്യൂ ചെയ്യാം
കോഴിക്കോട് ജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു .ഗൂഗിൾ ഫോം ഉപയോഗിച്ച് മെമ്പമാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത് .ഫോം ഫിൽ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക membership 2020-21
Friday, 27 March 2020
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കവള പ്പാറയിൽ kppha മലപ്പുറം ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകുന്ന വീടിനുവേണ്ടി കോഴിക്കോട് ജില്ല സമാഹരിച്ച 35000 രൂപ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി വി ഷാജി മലപ്പുറം ജില്ലാ കമ്മറ്റിക്ക് കൈമാറുന്നു .മലപ്പുറം ജില്ലാ പ്രസിഡണ്ട് ,നിലമ്പൂർ സബ് ജില്ലാ സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങി . സംസ്ഥാന പ്രസിഡണ്ട് പി കൃഷ്‌ണ പ്രസാദ് ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ ,എന്നിവരെയും കാണാം .
Wednesday, 25 March 2020
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് KPPHA നടത്തിയ സെക്രട്ടേറിയറ്റ് ധർണക്കു മുന്നോടിയായി നടത്തിയ പ്രകടനം